തിരുവനന്തപുരം: തിരുവനന്തപുരം ചാലയില്‍ തീപിടിത്തം ഉണ്ടാകാന്‍ കാരണം ഷോട്ട് സര്‍ക്യൂട്ടല്ലെന്ന് കെഎസ്ഇബി അധികൃതര്‍ വ്യക്തകമാക്കി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തഹസില്‍ദാര്‍ സര്‍ക്കാരിന് കൈമാറും. ചാലയില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ചാല മാര്‍ക്കറ്റില്‍ തിപിടുത്തമുണ്ടായത്. പത്തോളം കടകള്‍ കത്തി നശിച്ചു. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.