തിരുവനന്തപുരം: ചെരിപ്പ് വിവാദത്തില്‍ നിലപാട് വിശദീകരിച്ച് സ്പീക്കര്‍ എന്‍ ശക്തന് രംഗത്ത്. തനിക്ക് വളരെ അപൂര്‍വ്വമായ അസുഖമാണെന്ന് സ്പീക്കര്‍ പറഞ്ഞു.
19 വര്‍ഷമായി ശാരീരിക അസ്വാസ്ഥ്യമുണ്ട്. കുനിയരുതെന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമുണ്ട്. മറ്റൊരാളുടെ സഹായമില്ലാതെ ചെരിപ്പഴിക്കാനാവില്ല. കണ്ണിന് 10 പ്രാവശ്യത്തില്‍ കൂടുതല്‍ ലേസര്‍ ചികിത്സ നടത്തിയിട്ടുണ്ട്. കുനിഞ്ഞാല്‍ കാഴ്ച നഷ്ടപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലാണ് താനെന്നും സ്പീക്കര്‍ പറഞ്ഞു.
ചെരിപ്പഴിച്ചത് മുഴുവന്‍ സമയ സഹായിയും ബന്ധുവുമായ ബിജു ആണ്. ബോധപൂര്‍വ്വം ചെയ്യിപ്പിച്ചതല്ല. നിസാരമായ കാര്യത്തിന് മാധ്യമങ്ങള്‍ വളരെയധികം പ്രചാരം കൊടുത്തു. വിവാദം തനിക്ക് മാനസിക വിഷമമുണ്ടാക്കിയെന്നും സ്പീക്കര്‍ പറഞ്ഞു.