ന്യൂഡല്‍ഹി: ചെറിയാന് ഫിലിപ്പിന്റെ ഫേസ്ബുക്ക് പരാമര്‍ശം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. പ്രസ്താവന പിന്‍വലിക്കണമെന്നും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന സ്ത്രീകള്‍ക്ക് നേരെ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും വൃന്ദ കാരാട്ട് പറഞ്ഞു.