ചെറുകിട നിക്ഷേപങ്ങളുടെ പലിശ റിസര്‍വ് ബാങ്ക് നിരക്കുമായി ബന്ധിപ്പിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: ചെറുകിട നിക്ഷേപങ്ങളുടെ പലിശ പരിഷ്‌കരിക്കുന്ന രീതി മാറ്റിയേക്കും. ബാങ്ക് സ്ഥിര നിക്ഷേപം, റിസര്‍വ് ബാങ്ക് നിരക്കുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെടുത്തി പലിശ നിശ്ചയിക്കുന്ന രീതി നടപ്പാക്കുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

നിലവില്‍ സര്‍ക്കാര്‍ സെക്യൂരിറ്റുകളുടെ നിരക്കിനേക്കാള്‍ നിശ്ചിത നിരക്ക് കൂടുതലായാണ് ചെറുകിട നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് നിശ്ചയിക്കുന്നത്. ഇതിനാണ് മാറ്റംവരിക.

അതോടൊപ്പം വര്‍ഷത്തിലൊരിക്കല്‍ പലിശ നിരക്ക് പരിഷ്‌കരിക്കുന്ന രീതിയും മാറ്റിയേക്കും. മൂന്ന് മാസത്തിലൊരിക്കലോ, ആറ് മാസത്തിലൊരിക്കലോ പരിഷ്‌കരിക്കുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വ്യക്തമായ സൂചന നല്‍കി.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം, സുകന്യ സമൃദ്ധി തുടങ്ങിയവയുള്‍പ്പടെയുള്ള ചെറുകിട നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശ നിരക്കുകളാണ് നിലവിലുള്ളത്. പുതിയ രീതിവരുന്നതോടെ പലിശ നിരക്കില്‍ കാര്യമായ കുറവ് വന്നേക്കും.

Top