ചെലവു കുറഞ്ഞ 4 ജി സ്മാര്‍ട്‌ഫോണുമായി സാംസങ് രംഗത്ത്. ഗാലക്‌സി ജെ2 ഹാന്‍ഡ്‌സെറ്റിനു 8,490 രൂപയാണ് വില. ഗാലക്‌സി ജെ2 വിന്റെ വില്‍പന സെപ്തംബര്‍ 21 നു തുടങ്ങും. സാംസങ്ങിന്റെ എല്ലാ റീട്ടെയില്‍ കടകളിലും ഹാന്‍ഡ്‌സെറ്റ് ലഭിക്കും.
ഗാലക്‌സി ജെ1 ന്റെ പിന്തുടര്‍ച്ചയാണ് ജ2. വെളുപ്പ്, കറുപ്പ്, ഗോള്‍ഡ് നിറങ്ങളില്‍ ജ2 ലഭിക്കും. ഒപേര മാക്‌സിന്റെ അള്‍ട്ര ഡാറ്റാ സേവിങ് സംവിധാനമാണ് ജ2 വിലെ ഏറ്റവും വലിയ പ്രത്യേകത. ഡാറ്റ കാര്യക്ഷമമായി ഉപയോഗിക്കാന്‍ സഹായിക്കുന്നതാണ് ഇത്.
4.7 ഇഞ്ച് ക്യുഎച്ഡി സൂപ്പര്‍ അമോള്‍ഡ് സിസ്‌പ്ലെ, 1.3 ജിഗാഹെഡ്‌സ് എക്‌സിനോസ് 3475 പ്രൊസസര്‍, 1 ജിബി റാം, 8 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് എന്നിവയാണ് ഗാലക്‌സി ജ2 ന്റെ പ്രധാന ഫീച്ചറുകള്‍.
ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന ജെ2 വില്‍ 5 മെഗാപിക്‌സല്‍ പിന്‍ക്യാമറയും രണ്ടു മെഗാപിക്‌സല്‍ മുന്‍ക്യാമറയുമുണ്ട്. ഇരട്ട സിം സേവനവും ഈ ഹാന്‍ഡ്‌സെറ്റില്‍ ലഭ്യമാണ്. മിക്ക കണക്റ്റിവിറ്റി സംവിധാനങ്ങളും ജെ2വില്‍ ഉണ്ട്. 2000 എംഎഎച്ച് ബാറ്ററിയാണ് ജെ2ല്‍ ഉപയോഗിച്ചിരിക്കുന്നത്.