ചേര്‍ത്തലയില്‍ വാഹനാപകടം; അഞ്ച് പേര്‍ക്കു പരിക്ക്

ചേര്‍ത്തല: ചേര്‍ത്തല പൊന്നാവെളിയില്‍ നിയന്ത്രണം വിട്ട ലോറി പോലീസ് ജീപ്പിനു പിന്നിലിടിച്ചു മൂന്നു പോലീസുകാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു പരിക്ക്. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. പച്ചക്കറി കയറ്റി വരുകയായിരുന്ന ലോറി വഴിയോരത്തു നിര്‍ത്തിയിട്ടിരുന്നു പോലീസ് ജീപ്പിനു പിന്നില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പോലീസുകാരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടണക്കാട് സ്റ്റേഷനിലെ മൂന്നു പോലീസുകാര്‍ക്കും വഴിയോരത്തു പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്ന രണ്ടു പേര്‍ക്കുമാണ് പരിക്കേറ്റത്.

Top