ബെയ്ജിംഗ്: ദക്ഷിണചൈനാ സമുദ്രമേഖലയിലെ തര്‍ക്ക പ്രദേശം സംബന്ധിച്ച് ചൈനയ്ക്ക് എതിരേ ഫിലിപ്പീന്‍സ് സമര്‍പ്പിച്ച പരാതി കേള്‍ക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഹേഗിലെ അന്തര്‍ദേശീയ കോടതി വിധിച്ചു.
രാജ്യത്തിന്റെ പരമാധികാരം സംബന്ധിച്ച കേസായതിനാല്‍ വിചാരണ പാടില്ലെന്ന ചൈനയുടെ നിലപാട് കോടതി തള്ളി. കോടതിയുടെ നിലപാട് അംഗീകരിക്കില്ലെന്നും കോടതി നടപടികളില്‍ പങ്കെടുക്കില്ലെന്നും ചൈനയുടെ ഉപവിദേശമന്ത്രി ലിയു ഷെന്‍മിന്‍ പറഞ്ഞു.
ദക്ഷിണചൈനാ സമുദ്ര മേഖലയെ സംബന്ധിച്ച ചൈനയുടെ അവകാശവാദത്തെ വിയറ്റ്നാം, മലേഷ്യ, ബ്രുണെയ്, തായ്വാന് തുടങ്ങിയ രാജ്യങ്ങളും ചോദ്യം ചെയ്തിട്ടുണ്ട്.