തിരുവനന്തപുരം: കോടതിയുടെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ജനാഭിലാഷം മാനിച്ച് കെ എം മാണി രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് വി ടി ബല്‍റാം എംഎല്‍എ. സ്വമേധയാ രാജി വയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രിയും മുന്നണിയും ഇടപെട്ട് ജനങ്ങള്‍ ആഗ്രഹിക്കുന്ന തീരുമാനം എടുക്കണമെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ഏതെങ്കിലും ചില വ്യക്തികളല്ല, രാഷ്ട്രീയത്തിലെ നൈതികതയും ജനാഭിലാഷവുമാണ് പ്രധാനം എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നും ബല്‍റാം വ്യക്തമാക്കി.