ജപ്പാനില്‍ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ മരണസംഖ്യ 36 ആയി : 60ഓളം പേര്‍ക്ക് പരിക്ക്

ടോക്കിയോ: മധ്യ ജപ്പാനിലെ മൗണ്ട് ഒണ്ടേക് അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ 36 ആയി. ഇന്നലെ അഞ്ചു പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഞായറാഴ്ച രാത്രി വൈകി 32 പേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു.
മലമുകളില്‍ നിന്നാണ് അഞ്ചുപേരുടെയും മൃതദേഹം കണ്ടെത്തിയത്. അഗ്‌നിപര്‍വതം പൊട്ടിയപ്പോഴുണ്ടായ വിഷവാതകം ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്നു ദേശീയ ദുരന്ത രക്ഷാസേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍.

ജാപ്പനീസ് കരസേനയാണു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നത്. ബുള്ളറ്റ്പ്രൂഫ് കോട്ടുകള്‍, ഹെല്‍മറ്റ് തുടങ്ങിയ രക്ഷാകവചങ്ങള്‍ ധരിച്ചാണ് സൈനികര്‍ തെരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.60ഓളം പേര്‍ക്കു പരുക്കേറ്റു. കെട്ടിടങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് അഗ്‌നിപര്‍വതത്തില്‍ നിന്നു തീയും പുകയും ഉയര്‍ന്നത്. മൂന്നു കിലോമീറ്റര്‍ ചുറ്റളവു വരെ ലാവ ഒഴുകിയെത്തി. സൂചനകളൊന്നുമില്ലാതെ പെട്ടെന്നാണ് അഗ്‌നിപര്‍വതം ഉരുകിയൊലിക്കാന്‍ തുടങ്ങിയത്.

Top