ടോക്യോ: ലോകചാമ്പ്യന്‍ഷിപ്പിലെ റണ്ണറപ്പ് സൈന നെഹ്‌വാളും ലോക മൂന്നാം റാങ്കുകാരന്‍ കെ. ശ്രീകാന്തും മലയാളിതാരം എച്ച്.എസ്. പ്രണോയും ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. ശ്രീകാന്തിനെ അട്ടിമറിച്ച പി.കശ്യപ് ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.
ജപ്പാന്റെ സീഡ് ചെയ്യപ്പെടാത്ത താരമായ മിനാറ്റ്‌സു മിതാനിയാണ് ലോക ഒന്നാം റാങ്കുകാരിയായ സൈനയെ അട്ടിമറിച്ചത്. 2113, 2116. മത്സരം 40 മിനിറ്റ് നീണ്ടുനിന്നു. സൈനയ്‌ക്കെതിരെ മിനാറ്റ്‌സു നേടുന്ന മൂന്നാമത്തെ ജയമാണിത്.
പുരുഷ സിംഗിള്‍സില്‍ ദക്ഷിണ കൊറിയയുടെ ലീ ഡോങ് ക്യുനാണ് പ്രണോയെ തോല്‍പിച്ചത്. സ്‌കോര്‍: 219, 2116. മത്സരം 43 മിനിറ്റ് നീണ്ടുനിന്നു. ലോക മൂന്നാം റാങ്കുകാരനായ ശ്രീകാന്തിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് കശ്യപ് തോല്‍പിച്ചത്. സ്‌കോര്‍: 2111, 2119. മത്സരം 45 മിനിറ്റ് നീണ്ടുനിന്നു. ഈ വര്‍ഷം ജനവരിയില്‍ നടന്ന സയ്യിദ് മോഡി ചാമ്പ്യന്‍ഷിപ്പിലും കശ്യപ് ശ്രീകാന്തിനെ തോല്‍പിച്ചിരുന്നു. ആറാം സീഡായ ചൈനീസ് തായ്‌പെയുടെ ചൗ ടിയെന്‍ ചെന്നാണ് ക്വാര്‍ട്ടറില്‍ കശ്യപിന്റെ എതിരാളി.