ജയറാം മുഖ്യ വേഷത്തില്‍ എത്തുന്ന സര്‍ സിപിയുടെ ട്രെയിലര്‍ എത്തി

ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന സര്‍ സിപിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ജയറാമിന്റെ ഇരുന്നൂറാമത്തെ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ മാസം അവസാനം ചിത്രം തിയറ്ററുകളിലെത്തും.

ചെത്തിമുറ്റത്ത് ഫിലിപ്പ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയറാം അവതരിപ്പിക്കുന്നത്. ഹണി റോസാണ് ചിത്രത്തിലെ നായിക. വിജയരാഘവന്‍, സീമ, രോഹിണി, എന്നിവരും ചിത്രത്തില്‍ പ്രധാനമായും വേഷത്തിലെത്തുന്നുണ്ട്.

എസ്. സുരേഷ് ബാബുവിന്‍േറതാണ് തിരക്കഥ. ഡോ. മധു വാസുദേവിന്റെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് സെജോ ജോണ്‍.

Top