ജയറാമിന്റ ഇരുനൂറാമത്തെ ചിത്രമായി സര്‍ സിപി എത്തുന്നു

മലയാളത്തിലെ കുടുംബ നായകന്‍ ജയറാമിന്റെ ഇരുന്നൂറാം ചിത്രമെന്ന പ്രത്യേകതയുമായി സര്‍ സിപി. എത്തുന്നു. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന സര്‍ സിപി. ഈ മാസം അവസാനം ചിത്രം തിയേറ്ററുകളിലെത്തും.

ഹണി റോസാണ് ചിത്രത്തിലെ നായിക. വിജയരാഘവന്‍, സീമ, രോഹിണി, എന്നിവരും ചിത്രത്തില്‍ പ്രധാനമായും വേഷത്തിലെത്തുന്നുണ്ട്.

എസ്. സുരേഷ് ബാബുവിന്‍േറതാണ് തിരക്കഥ. ഡോ. മധു വാസുദേവിന്റെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് സെജോജോണാണ്.

ഫെയ്‌സ് ടു ഫെയ്‌സ്, രാജാധി രാജാ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസര്‍ നിര്‍മിക്കുന്ന സര്‍ സി.പി ,ഗുഡ്‌ലൈന്‍ റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

Top