ജല്ലിക്കെട്ടു നടത്താന്‍ ഒരുങ്ങി തമിഴ്‌നാട്

ചെന്നൈ: പരമ്പരാഗതമായി നടത്തിവന്നിരുന്ന ജല്ലിക്കെട്ടുത്സവം വീണ്ടും നടത്തുന്നതിനായി സര്‍ക്കാര്‍ ശ്രമിക്കുമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം. കാളയെ മത്സരത്തിനുപയോഗിക്കരുതെന്ന നിര്‍ദേശം പുനഃപരിശോധിക്കണമെന്നു കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം നിയസഭയില്‍ അറിയിച്ചു.

ജല്ലിക്കെട്ടു നടത്തുന്നതിനുള്ള അനുമതി സുപ്രീംകോടതിയില്‍നിന്നു ലഭിച്ചെങ്കിലും വിനോദത്തിനും ഉത്സവങ്ങള്‍ക്കും ഉപയോഗിക്കാന്‍ പാടില്ലാത്ത മൃഗങ്ങളുടെ ലിസ്റ്റില്‍നിന്നു കാളയെ ഒഴിവാക്കാനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്റെ ഭാഗത്തുനിന്നു അനുകൂല നടപടി ഉണ്ടാകാത്തതിനാല്‍ ഈ വര്‍ഷം ജല്ലിക്കെട്ടു നടത്താന്‍ കഴിഞ്ഞില്ല.

Top