മുംബൈ: പ്രാദേശിക സെര്‍ച്ച് എന്‍ജിനായ ജസ്റ്റ് ഡയല് ഓണ്‍ലൈന്‍ വ്യാപാരരംഗത്തേക്കു എത്തുന്നു. ഇതിന്റെ ആദ്യപടിയായി ഓഹരി പുറത്തിറക്കുന്നതിലൂടെ ആയിരം കോടി രൂപ സമാഹരിക്കും.
തിങ്കളാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം ഇതിന് അംഗീകാരം നല്കി. ഓഹരിയുടമകളുടെ അനുമതിയാണ് ഇനി ആവശ്യം. ജസ്റ്റ് ഡയല് സ്ഥാപകനും സിഇഒയുമായ വിഎസ്എസ് മമി ഇക്കാര്യം സ്ഥിരീകരിച്ചു.
ഈ വര്‍ഷമാദ്യം കമ്പനി സെര്‍ച്ച് പ്ലസ് സേവനം അവതരിപ്പിച്ചിരുന്നു. ലിസ്റ്റിങ് പ്ലാറ്റ്ഫോം എന്ന നിലയില്‍ നിന്നും ഓണ്‍ലൈന്‍ ഇടപാട് രംഗത്തേക്കുള്ള മാറ്റമായാണ് ഇതിനെ കണക്കാക്കുന്നത്. ജസ്റ്റ് ഡയല് വെബ്സൈറ്റ് കൂടാതെ മൊബൈല്‍ ഫോണിലും ഈ സേവനം ലഭ്യമാണ്. കഴിഞ്ഞ ദിവസം പുറത്തു വന്ന രണ്ടാം പാദഫലങ്ങളില്‍ കമ്പനിയുടെ വരുമാനം 31 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. 147 കോടി രൂപയായിരുന്നു വരുമാനം.