ജമ്മുവില്‍ പി.ഡി.പി മുന്നില്‍; ബി.ജെ.പി രണ്ടാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍, ജാര്‍ഖണ്ഡ് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവലഭൂരിപക്ഷം ഇല്ല. 87 അംഗ ജമ്മു നിയമസഭയില്‍ 31 സീറ്റ് നേടി ജമ്മുകാശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബി.ജെ.പിക്ക് 25 സീറ്റാണ് ലഭിച്ചത്. ഭരണപ്പാര്‍ട്ടിയായിരുന്ന നാഷണല്‍ കോണ്‍ഫറന്‍സ് 14 സീറ്റും കോണ്‍ഗ്രസ് 11 സീറ്റും നേടി. ജമ്മുവില്‍ സര്‍ക്കാരുണ്ടാക്കാന്‍ പി.ഡി.പിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

ജാര്‍ഖണ്ഡില്‍ 81 അംഗ നിയമസഭയില്‍ 32 സീറ്റ് നേടി ബി.ജെ.പി വലിയ കക്ഷിയായി. ഭരിക്കണമെങ്കില്‍ ബി.ജെ.പിക്ക് മറ്റ് കക്ഷികളുടെ പിന്തുണ തേടേണ്ടി വരും. തുടക്കം മുതല്‍ ലീഡ് നിര്‍ത്തിയ ബി.ജെ.പിയുടെ ലീഡ് പിന്നീട് കുറയുകയായിരുന്നു. ഭരണത്തിലിരുന്ന ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെ.എം.എം) 22 സീറ്റ് നേടി രണ്ടാമതെത്തി. ജെ.എം.എമ്മിനൊപ്പം ഭരണം പങ്കിട്ടിരുന്ന കോണ്‍ഗ്രസിന് ആറ് സീറ്റ് മാത്രമെ നേടാനായുള്ളു. ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും ആറ് സീറ്റ് നേടി.

കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഉപമുഖ്യമന്ത്രി താരാചന്ദും തോറ്റു.

Top