ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ബി.ജെ.പിയുടെ ലീഡ് നില കുറയുന്നു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 81 സീറ്റുകളില്‍ 37 സീറ്റിലാണ് ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നത്. കേവലഭൂരിപക്ഷത്തിന് 44 സീറ്റാണ് വേണ്ടത്. ഭരണകക്ഷിയായ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച 20 സീറ്റിലും കോണ്‍ഗ്രസ് അഞ്ച് സീറ്റിലും മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്.
ജമ്മുകാശ്മീരില്‍ ചതുഷ്‌കോണ മത്സരമായിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും ബി.ജെ.പിയും കൂടാതെ നാഷണല്‍ കോണ്‍ഫറന്‍സുമായി തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം അവസാനിപ്പിച്ച് കോണ്‍ഗ്രസുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഭീകരരുടെ ഭീഷണിയുണ്ടായിരുന്നെങ്കിലും ഇത്തവണ തിരഞ്ഞെടുപ്പ് നടന്ന 87 മണ്ഡലങ്ങളില്‍ വോട്ടിംഗ് 65 ശതമാനത്തില്‍ കൂടുതലായിരുന്നു.