ഗൂഗിളിന്റെ ചാറ്റിങ് സേവനമായ ജിടോക്ക് പൂട്ടുവാന്‍ കമ്പനി തീരുമാനിച്ചു. ഫിബ്രവരി പതിനാറിന് ജിടോക്ക് സേവനം മതിയാക്കാനാണ് ഗൂഗിന്റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍ ഹാങ്ഔട്ട് കൂടുതല്‍ പേര് ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ്, ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് ഗൂഗിള്‍ എത്തിയിരിക്കുന്നത് എന്നാ
ണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഡെസ്ക്ടോപ്പില് സ്വതന്ത്രമായി ഉപയോഗിക്കാമായിരുന്ന ചാറ്റിങ് സേവനമായിരുന്നു ജിടോക്ക്. ഫെബ്രുവരി 16 കഴിയുമ്പോള്‍ ഓര്‍ക്കുട്ട് പോലെ ജിടോക്കും ഓര്‍മയായി മാറും. ഗൂഗിളിന്റെ ഇന്‍സ്റ്റന്‍ഡ് മെസേജിങ് സേവനങ്ങളെല്ലാം ഹാങ്ഔട്ട് ആപിനാല് റീപ്ലെയ്സ് ചെയ്യാലും ഗൂഗിള്‍ തീരുമാനിച്ചിട്ടുണ്ട്.