ജി.കാര്‍ത്തികേയന്റെ ആരോഗ്യനില അതീവ ഗുരുതരം

ബംഗളൂരു: സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ആരോഗ്യനില ആതീവ ഗുരുതരമായി തുടരുന്നു. കരളില്‍ അര്‍ബുദബാധയെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. രാവിലെയോടെ ആരോഗ്യനില കൂടുതല്‍ മോശമായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം വെന്റിലേറ്ററിലാണ് കഴിയുന്നത്.

റോബോട്ടിക് റേഡിയോ ശസ്ത്രക്രിയയ്ക്കായാണ് അദ്ദേഹത്തെ ബംഗളൂരുവില്‍ എത്തിച്ചത്. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞില്ല. നേരത്തെ വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം അമേരിക്കയില്‍ പോയിരുന്നെങ്കിലും കാര്യമായി പ്രയോജനം ചെയ്തില്ല.

Top