ജീവ നായകനാവുന്ന ചിത്രത്തില്‍ നിന്ന് നയന്‍താര പിന്മാറിയതായി വാര്‍ത്തകള്‍. മറ്റു സിനിമകളുടെ തിരക്കുകള്‍ കാരണം താന്‍ പിന്മാറുന്നു എന്നാണ് നയന്‍താര അണിയറ പ്രവര്‍ത്തകരെ അറിയിച്ചത്. എന്നാല്‍ പിന്മാറാനുള്ള യഥാര്‍ഥ കാരണം ഇതൊന്നുമല്ലെന്നാണ് കോളിവുഡില്‍ നിന്നുള്ള അണിയറ വര്‍ത്തമാനം. ജീവ ഫോണ്‍ വിളിച്ചിട്ടു പോലും നയന്‍സ് എടുക്കുന്നില്ലെന്നും പറയപ്പെടുന്നു. നയന്‍താര ചിത്രത്തില്‍ നിന്നു പിന്മാറിയെന്നറിഞ്ഞപ്പോള് ജീവ നയന്‍താരയെ വിളിക്കാന്‍ ശ്രമിച്ചിരുന്നുവത്രെ. എന്നാല്‍ ജീവയുടെ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പോലും നയന്‍ തയാറായില്ലെന്നാണ് ഗോസിപ്പുകള്‍.
അടുത്ത കാലത്ത് ജീവ അഭിനയിച്ച ചിത്രങ്ങളെല്ലാം എട്ടു നിലയില്‍ പൊട്ടിയതാണ് നയന്‍താര പിന്മാറാനുള്ള കാരണമത്രേ. എല്ലാ ചിത്രങ്ങളും പൊട്ടുന്നതുകാരണം ഇപ്പോള്‍ തന്റെ തന്നെ നിര്‍മാണ കമ്പനിയായ സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറിലുള്ള ചിത്രത്തിലാണ് ജീവ അഭിനയിക്കുന്നത്.
ശ്രീവിദ്യയാണ് നയന്‍താരയ്ക്ക് പകരം അഭിനയിക്കുന്നതെന്നും കേള്‍ക്കുന്നു. വരുത്തപ്പടാത്ത വാലിഭര് സംഘമെന്ന ചിത്രത്തിലൂടെയാണ് ശ്രീവിദ്യ തമിഴിലെത്തുന്നത്. ശ്രീവിദ്യ നായികയായ കാക്കി സട്ടൈ ഇപ്പോള്‍ തിയെറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയാണ്. രാംനാഥാണ് ജീവ ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ ജീവ മൂന്നു വ്യത്യസ്ത ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. മാര്‍ച്ച് 15 ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. പേരോ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരമോ പുറത്തുവിട്ടില്ല.