ഹൈദരാബാദ്: വ്യോമയാനം മുതല്‍ ഐടിവരെ വ്യാപിച്ചു കിടക്കുന്ന ടാറ്റാ ഗ്രൂപ്പ് പാല് വില്പന രംഗത്തേക്കും കടക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായ ക്രീംലൈന്‍ ഡയറിയില്‍ ഓഹരികള്‍ സ്വന്തമാക്കിയാണ് ടാറ്റാ പുതിയ മേഖലയിലേക്കു പ്രവേശിക്കുന്നത്.
വര്‍ഷം 700 കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനമാണ് ഹൈദരാബാദ് ആസ്ഥാനമായ ക്രീംലൈന്‍ ഡയറി. ജഴ്സി മില്‍ക് എന്ന പേരില്‍ തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് പ്രവര്‍ത്തനം. ടാറ്റാ ക്യാപ്പിറ്റലും മോത്തിലാല്‍ ഓസ്വാള്‍ ഗ്രൂപ്പും ചേര്‍ന്ന് 420 കോടി രൂപ മുടക്കിയാണ് ക്രീം ലൈന്‍ ഡയറിയുടെ ഓഹരികള്‍ സ്വന്തമാക്കുന്നത്. ഇതോടെ ക്രീം ലൈന്‍ ആസ്തി 700 കോടിയിലെത്തും. നിലവില്‍ 30 ചില്ലിങ് യൂണിറ്റുകളാണ് ക്രീംലൈനിന് ഉള്ളത്.