ടാറ്റാ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇനി ഇലക്ട്രിക് കാര്‍ നിര്‍മ്മാണ മേഖലയിലേക്ക്

ഇലക്ട്രിക് കാര്‍ നിര്‍മ്മാണ മേഖലയിലേക്ക് കടക്കാനൊരുങ്ങി ഇന്ത്യയിലെ ടാറ്റാ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെ.എല്‍.ആര്‍). ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 10,000 കാറുകളാവും നിര്‍മ്മിക്കുക. ബി എം ഡബ്ലയൂ ഐ ശ്രേണിയില്‍പ്പെട്ട വാഹനങ്ങള്‍ക്ക് സമാനമായി വൈദ്യുത കാര്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനാണ് ജാഗ്വാര്‍ ലക്ഷ്യമിടുന്നത്.

ഓസ്ട്രിയയില്‍ നിന്നാവും ജാഗ്വാറിന്റെ ഇലക്ട്രിക് കാറുകള്‍ ആദ്യം പുറത്തിറങ്ങുക.അവിടെയുള്ള കാര്‍ നിര്‍മ്മാണ ശാലയുടെ ഒരുഭാഗം വാടകയ്‌ക്കെടുത്താവും ആദ്യം ഇലക്ട്രിക് കാര്‍ നിര്‍മ്മാണം നടത്തുകയെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു

ബി എം ഡബ്ല്യൂവിന്റെ ഐ 8, ഐ 3 കാറുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് വിപണിയില്‍നിന്ന് ലഭിക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെ വ്യവസ്ഥകള്‍ പാലിക്കുന്ന തരത്തിലുള്ള ഇലക്ട്രിക് കാറാവും ജെ എല്‍ ആര്‍ വിപണിയിലെത്തിക്കുക.

Top