ടാറ്റ ബോള്‍ട്ടിന്റെ മുന്തിയ വകഭേദം ബോള്‍ട്ട് സ്‌പോര്‍ട്ട് എത്തുന്നു

ടാറ്റയുടെ പുതിയ ഹാച്ച്ബാക്കായ ബോള്‍ട്ടിന്റെ മുന്തിയ വകഭേദമായ ബോള്‍ട്ട് സ്‌പോര്‍ട്ട് വരുന്നു. 120 ബി എച്ച് പി കരുത്ത് നല്‍കുന്ന കൂടുതല്‍ സ്‌റ്റൈലിഷ് രൂപമുള്ള ബോള്‍ട്ട് സ്‌പോര്‍ട്ട് ജെനീവ മോട്ടോര്‍ ഷോയിലാണ് പ്രദര്‍ശിപ്പിച്ചത്. ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഡ്യുവല്‍ എക്‌സോസ്റ്റ് പൈപ്പുകള്‍, സ്‌പോയിലര്‍ അങ്ങനെ രൂപഭംഗിക്കുള്ള ഘടകങ്ങളെല്ലാം ബോള്‍ട്ട് സ്‌പോര്‍ട്ടില്‍ ഉണ്ട് .

1.2 ലീറ്റര്‍, ടര്‍ബോ ചാര്‍ജ്ഡ്, മള്‍ട്ടി പോയിന്റ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിന് പരമാവധി 89 ബി എച്ച് പി കരുത്തും 140 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. പരമാവധി 74 ബി എച്ച് പി കരുത്തും 190 എന്‍ എം ടോര്‍ക്കുമാണു കാറിലെ 1.3 ലീറ്റര്‍, ക്വാഡ്രജെറ്റ് ഡീസല്‍ എന്‍ജിന്‍ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍. ബോഷില്‍ നിന്നുള്ള ഒന്‍പതാം തലമുറ എ ബി എസ്, കോര്‍ണര്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയ്‌ക്കൊപ്പം മള്‍ട്ടി മോഡ് ഡ്രൈവ് ഫംക്ഷന്‍ സഹിതമാണു ‘ബോള്‍ട്ടിന്റെ വരവ്.

ഇന്ത്യയില്‍ ഏറെ ജനപ്രീതിയുള്ള ഹാച്ച്ബാക്ക് വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കാനാണു ‘ബോള്‍ട്ടിലൂടെ കമ്പനി ലക്ഷ്യമിട്ടത്. ബോള്‍ട്ട് സ്‌പോര്‍ട്ടും കൂടി എത്തുന്നതോടെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനവുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ.

Top