ടി വി.എസ് റോക്‌സ്,ഡാസ്, നിയോ മോഡലുകള്‍ എത്തിക്കുന്നു

ടി വി.എസ് മോട്ടോര്‍സ് 2015ല്‍ വിവിധ മോഡലുകള്‍ പുറത്തിറക്കും. കഴിഞ്ഞ വര്‍ഷത്തെ ഡല്‍ഹി മോട്ടോര്‍ ഷോയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മൂന്നു മോഡലുകളാണ് റോക്‌സ്,ഡാസ്, നിയോ . ഇവ ഈവര്‍ഷം പുറത്തിറക്കാന്‍ ടിവി എസ് ആലോചിക്കുകയാണ്.

റോക്ക്‌സ് 125 സി സി 9.8 ബി.എച്ച്.പി ശക്തിയുള്ള നാലു ഗിയര്‍ ബൈക്കാണിത്. നിയോ എക്‌സ് ആര്‍ 110 സിസി ആകട്ടെ 8.5 ബി.എച്ച്.പി ശേഷിയുള്ള സെമി ഓട്ടോമാറ്റിക് നാലു ഗിയര്‍ വാഹനവും. 8.3 ബി.എച്ച്.പി. ശേഷിയുള്ള ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുള്ളതാണ് ഡാസ് 110 സിസി.

കമേര്‍ഷ്യല്‍ ആവശ്യത്തിനും ഉപയോഗിക്കാന്‍ കഴിയുന്ന ഈ വാഹനത്തില്‍ കസ്റ്റര്‍മര്‍ക്ക് ആകര്‍ഷകമാകുന്ന ഒട്ടേറെ ഫീച്ചറുകള്‍ ഉണ്ടാകും.
ഇന്‍ഡോനേഷ്യന്‍ മാര്‍ക്കറ്റില്‍ പ്രചാരമുള്ള ഈ മോഡലുകള്‍ക്ക് മികച്ച പ്രതികരണമാണുള്ളത്.

Top