ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ടീമിനും ഏകദിന ടീമിനും വ്യത്യസ്ത പരിശീലകരെ നിയമിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍.
വ്യത്യസ്ത നായകന്മാരെ പോലെ ഇന്ത്യന്‍ ടീമിന് വ്യത്യസ്ത പരിശീലകന്മാര് എന്ന ആശയത്തില്‍ ചര്‍ച്ച നടത്തുമെന്നും താക്കൂര്‍ പറഞ്ഞു. രവിശാസ്ത്രീ ടീം ഡയറക്ടര്‍ സ്ഥാനത്ത് തുടരുമെന്നും താക്കൂര്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യന്‍ ടീം പരിശീലകനെ നിയമിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിട്ടും പരിശീലകനെ നിയമിക്കാന്‍ ബി.സി.സി.ഐക്ക് സാധിച്ചിട്ടില്ല.