ടൊയേട്ട ഹയസ് ടെയോട്ടയുടെ ആഡംബര യാത്രാവാഹനനം

ടെയോട്ടയുടെ ആഡംബര യാത്രാവാഹനനം ടൊയേട്ട ഹയസ് ഉടന്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.

140 രാജ്യങ്ങളിലായി 6 മില്ല്യണ്‍ ഹയസാണ് തേരോട്ടം നടത്തുന്നത്. ഈ പത്ത് സീറ്റുള്ള (ഡ്രൈവറുള്‍പ്പടെ)വാഹനം സുഖകരമായ യാത്രയും അതോടൊപ്പം സുരക്ഷിതയാത്രയും ഉറപ്പ് തരുന്നെന്നാണ് കമ്പനി പറയുന്നത്.

ഹയസിന് കരുത്തുപകരുന്നത് ടൊയോട്ടയുടെ ഡി4ഡി(2988 സിസി) എഞ്ചിനാണ്. 134.08 ബിഎച്ച്പിയാണ് കരുത്ത്.

പവര്‍ ക്ലോസിങ്ങ് സ്‌ളൈഡിങ്ങ് ഡോര്‍, മാനുവല്‍ എ സി, പവര്‍ സ്റ്റിയറിങ്ങ്, പവര്‍ വിന്‍ഡോ, റിവേഴ്‌സ് ക്യാമറ, ഫാബ്രിക് സീറ്റ്, എബിഎസ്. എസ്ആര്‍എസ് എയര്‍ബാഗ് എന്നിവയും ടികെഎം ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്.

1967ലാണ് ടെയോട്ട ഹയസിനെ അവതരിപ്പിക്കുന്നത് പിന്നീട് ഈ വാഹനത്തിന്റ വിവിധ രൂപങ്ങള്‍ കാണുകയുണ്ടായി. ആംബുലന്‍സ്, ടാക്‌സി, പിക്കപ്പ് വാന്‍, മിനി ബസ്, മിനി വാന്‍ എന്നിവ. ഇപ്പോള്‍ ഹയസിന്റെ തരക്കേടില്ലാത്ത യാത്രാവാഹനരൂപവും എത്തുന്നു.

Top