ടോര്‍ച്ച് വെളിച്ചത്തില്‍ വന്ധീകരണ ശസ്ത്രക്രിയ നടത്തിയത് വിവാദമാകുന്നു

റാഞ്ചി: ജാര്‍ഖണ്ഡില്‍ ഛാത്ര ജില്ലയില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച വന്ധീകരണ ക്യാമ്പില്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ വന്ധീകരണ ശസ്ത്രക്രിയ നടത്തിയത് വിവാദമാകുന്നു. 40 യുവതികള്‍ക്കാണ് വന്ധീകരണ ശസ്ത്രക്രിയ നടത്തിയത്.

വൈദ്യുതി ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ടോര്‍ച്ച് തെളിച്ചുപിടിച്ചാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്. യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ശസ്ത്രക്രിയ നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം യുവതികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ഒരുക്കി നല്‍കാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഒരു പത്രപ്രവര്‍ത്തകന്‍ ശസ്ത്രക്രിയ ചിത്രീകരിച്ചതോടെയാണ് സംഭവം പുറത്തിറിയുന്നത്.

Top