കോഴിക്കോട്: ബംഗളൂരു ട്രെയിനപകടത്തെ തുടര്‍ന്ന് മന്ത്രി ആര്യാടന് മുഹമ്മദ് ദുരന്തസ്ഥലത്തേക്ക് യാത്രതിരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് യാത്ര.അപകടത്തില്‍പട്ട ട്രെയിനില്‍ ഏറെയും മലയാളികളാണ്. പരിക്കേറ്റവരെ ആനക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പതിനഞ്ച് ആംബുലന്‍സുകളിലാണ് ഇവരെ കൊണ്ടുപോയത്. പലരുടെയും നില ഗുരുതരം. അപകടത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ കുടുങ്ങിയ മലയാളികളെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ പ്രത്യേകസര്‍വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്.ടി.സി അറിയിച്ചു. കൂടാതെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കാന് മലപ്പുറം, കാസര്‍ക്കോട് ജില്ലാ കളക്ടര്‍മാര്‍ അവിടേക്ക് യാത്രതിരിച്ചിട്ടുണ്ട്.