ന്യൂഡല്‍ഹി: ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസാന്‍ ഡറ്റ്സണ്‍ ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന രണ്ടാമത്തെ മോഡല്‍ ഗോ പ്ലസ് അടുത്ത വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കും. ഏഴു സീറ്റുള്ള മള്‍ട്ടി പര്‍പ്പസ് വാഹനമാണ് (എംപിവി) ഗോ പ്ലസ്. പുതിയ രൂപഭംഗിയോടെ വരുന്ന ഗോ പ്ലസിന് ഡറ്റ്സണ്‍ ഗോയുടെ എന്‍ജിനാണ് ഉപയോഗിക്കുന്നതെങ്കിലും കരുത്തു കൂടുതലാണ്.
മാരുതി സുസൂക്കിയുടെ എര്‍ട്ടിഗ, ഹോണ്ടയുടെ മൊബിലിയോ, ജനറല്‍ മോട്ടോഴ്സിന്റെ എന്ജോയ് തുടങ്ങിയ വാഹനങ്ങള്‍ക്ക് വെല്ലുവിളിയായാണ് ഗോ പ്ലസ് പുറത്തിറക്കുന്നത്. മാര്‍ച്ചില്‍ പുറത്തിറക്കിയ വില കുറഞ്ഞ മോഡലായ ഡാറ്റ്സണ്‍ ഗോയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് നിസാന്‍ ഇന്ത്യ പ്രസിഡന്റ് ഗുലാമോ സിക്കാര്ഡ് പറഞ്ഞു.