ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കത്തോലിക്കാ ദേവാലയം തീപിടിച്ച് നശിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഗവര്‍ണര്‍ നജീബ് ജംഗാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ജോയിന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. ദില്‍ഷാദ് ഗാര്‍ഡനിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയാണ് ആസൂത്രിതമെന്നു സംശയിക്കുന്ന തീപിടിത്തത്തില്‍ കത്തിനശിച്ചത്. അള്‍ത്താരയടക്കം പള്ളി പൂര്‍ണമായും കത്തി നശിച്ചു. സംഭവസ്ഥലത്തു നിന്നു മണ്ണെണ്ണക്കുപ്പി കണ്ടെത്തിയത് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിയ്ക്കുകയും ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിനും ആറിനും ഇടയിലായിരുന്നു സംഭവം.