ഡല്‍ഹിയില്‍ വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. നാളെയാണ് എല്ലാവരും ഒരുപോലെ ഉറ്റുനോക്കുന്ന വോട്ടെടുപ്പ്. എഴുപത് നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 36 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.

ഇത്തവണയും ത്രികോണ മത്സരത്തിനാണ് ഡല്‍ഹി വേദിയാകുന്നതെങ്കിലും ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. കോണ്‍ഗ്രസിന് പ്രചാരണ രംഗത്ത് കാര്യമായ ചലനമുണ്ടാക്കാനായില്ല. ആം ആദ്മി പാര്‍ട്ടി അരവിന്ദ് കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുമ്പോള്‍ മുന്‍ ഐപിഎസ് ഓഫീസര്‍ കിരണ്‍ ബേദിയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. അഭിപ്രായ സര്‍വേകളില്‍ മുന്നിട്ടു നില്‍ക്കുന്നത് ആം ആദ്മി പാര്‍ട്ടിയാണ്.

Top