ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇടക്കാല തെരെഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 70 മണ്ഡലങ്ങളിലായി 673 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി, മുന്‍ കേന്ദ്രമന്ത്രി അജയ് മാക്കന്‍, രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍.
ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ കിരണ്‍ ബേദി കൃഷ്ണനഗര്‍ മണ്ഡലത്തിലും ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജരിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തിലും കോണ്‍ഗ്രസിന്റെ മുന്‍നിര നേതാവ് അജയ് മാക്കന്‍ സദര്‍ ബസാര്‍ മണ്ഡലത്തിലുമാണ് ജനവിധി തേടുന്നത്.
ഡല്‍ഹി സംസ്ഥാനം രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ നിയമസഭാ ഇടക്കാല തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പാണിത്. ബിജെപിയും എഎപിയും തമ്മിലാണു ഡല്‍ഹിയില്‍ പ്രധാന പോരാട്ടം നടക്കുന്നത്. ആകെയുള്ള 70 സീറ്റുകളിലേക്കും ഇന്നുതന്നെയാണു വോട്ടെടുപ്പു നടക്കുക. 1.33 കോടിയോളം ജനങ്ങള്‍ വോട്ടു രേഖപ്പെടുത്തും. ആകെ 673 സ്ഥാനാര്‍ഥികളാണു മത്സരിക്കുന്നത്. 12,177 പോളിംഗ് സ്റ്റേഷനുകളില്‍ 714 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.