ന്യൂഡല്‍ഹി:കഴിഞ്ഞ വര്‍ഷം ജനുവരി 14നു ഡല്‍ഹി റെയില്‍വേ സ്റ്റേഷനു സമീപം കൂട്ടമാനഭംഗത്തിനിരയായ ഡാനീഷ് വനിതയ്ക്കു ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി വീണ്ടും സമന്‍സ് അയച്ചു. ഡെന്‍മാര്‍ക്കിലുള്ള ഇവര്‍ക്ക് ജനുവരി 13നാണ് ആദ്യസമന്‍സ് അയച്ചത്. കോടതിയില്‍ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകാനാണു നിര്‍ദേശം.
പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുള്‍പ്പെടെ എട്ടുപേരാണ് കേസിലെ പ്രതികള്‍. ഡെന്‍മാര്‍ക്ക് ഭരണകൂടവും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കും. പ്രായപൂര്‍ത്തിയാകാത്തവരുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ പുരോഗമിക്കുകയാണ്.