നിസ്സാന്‍ ഡാറ്റ്സന്‍ റെഡ് ഗോ അടുത്ത വര്‍ഷം നിരത്തുകളിലേക്ക് എത്തും. ഹാച്ച്ബാക്കിന്റെ ലോഞ്ച് അടുത്തവര്‍ഷം മെയ് മാസത്തില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണ് ഈ വാഹനം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. എല്‍ഇഡി ഹെഡ്ലാമ്പുകളടക്കമുള്ള സവിശേഷതകളോടെയാണ് ഡാറ്റ്സന്‍ റെഡി ഗോ കണ്‍സെപ്റ്റ് എത്തിയത്.
4 ലക്ഷത്തിന് താഴെയായിരിക്കും റെഡി ഗോയുടെ ഏറ്റവും ഉയര്‍ന്ന പതിപ്പിന് വിലയെന്ന് കരുതപ്പെടുന്നു. ആള്‍ട്ടോ 800, ഹ്യൂണ്ടായ് ഇയോണ്‍ എന്നിവയ്ക്കു വെല്ലുവിളി ഉയര്‍ത്താനാകും റെഡ് ഗോ എത്തുക.
വളരെ ഭാരം കുറച്ചാണ് നിര്മിതിയെന്നതിനാല് ഇന്ധനക്ഷമതയില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചേക്കും. ഈയിടെ ഗ്ലോബല്‍ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഡാറ്റ്സന്‍ ഗോ ഹാച്ച്ബാക്ക് പരാജയപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു.