മുംബൈ: ഡിജിറ്റല്‍ ബാങ്കിംഗില്‍ പുതിയ ചുവടുവെപ്പുമായി പോക്കറ്റ് എന്ന മെബൈല്‍ ആപ്പ് ഐസിഐസിഐ പുറത്തിറക്കി. ട്വിറ്റര്‍ വഴിയുള്ള ബാങ്കിംഗ് മുന്നോട്ട് വച്ചതിന് തൊട്ട് പിന്നാലെയാണ് പോക്കറ്റ് ഇവാലറ്റുമായി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ രംഗത്തെത്തിയിരിക്കുന്നത്.
ഗൂഗിള്‍ പ്ളേ സ്റ്റോറില്‍നിന്ന് അപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം രേഖകള്‍ നല്‍കാതെ തന്നെ ഐസിഐസിഐ അക്കൗണ്ടുകള്‍ ഉടനടി തുറക്കാനാകും. ഇന്റര്‍നെറ്റിലൂടെയുള്ള ഇടപാടുകള്‍ക്ക് എല്ലാ വൈബ്സൈറ്റുകളുമായും പോക്കറ്റ് ബാംങ്കിംഗ് കൂട്ടിയിണക്കിയിട്ടുണ്ട്.
പോക്കറ്റ് വഴി മറ്റൊരാള്‍ക്ക് പണം അയക്കാന്‍ അക്കൗണ്ട് നമ്പര്‍ അറിഞ്ഞിരിക്കണം എന്നും നിര്‍ബന്ധമില്ല. പണം അയക്കേണ്ട വ്യക്തിയുടെ ഇമെയില്‍ ഐഡിയും, മൊബൈല്‍ നമ്പറും, ഫേസ്ബുക്ക് അക്കൗണ്ട് വഴിയും ഇടപാട് നടത്താം. പോക്കറ്റ് ആപ്പ് പുതുതലമുറയെ ബാങ്കിംഗിലേക്ക് കൂടുതല്‍ ആകൃഷ്ടരാക്കുമെന്ന് ഐസിഎസിഐ മേധാവി ചന്ദ കൊച്ചാര്‍ പറഞ്ഞു
മാസം പതിനായിരം രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്ക് കെവൈസി മാനദണ്ഡങ്ങള്‍ തടസമാകില്ല. പോക്കറ്റ് ആപ്പ് വഴി സീറോ ബാലന്‍സ് അക്കൗണ്ടും തുടങ്ങാനാകും എന്നതും പ്രധാന സവിശേഷതയാണ്. സര്‍വീസ് ചാര്‍ജ് പോലും ഏര്‍പ്പെടുത്താതെയാണ് പോക്കറ്റ് ബാങ്കിംഗ് സൗകര്യം ഐസിഐസിഐ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴിയുള്ള ഈ സൗകര്യം ഐഫോണുകളിലും ഉടന്‍ ലഭ്യമാകും.