ഡ്രൈവറെ കൊണ്ട് ചെരിപ്പ് അഴിപ്പിച്ച സ്പീക്കര്‍ എന്‍ ശക്തന്റെ നടപടി വന്‍ വിവാദത്തില്‍

തിരുവനന്തപുരം: ഡ്രൈവറെ കൊണ്ട് ചെരിപ്പ് അഴിപ്പിച്ച സ്പീക്കര്‍ എന്‍. ശക്തന്റെ നടപടി വിവാദമാവുന്നു. നിയമസഭാവളപ്പിലെ നെല്‍കൃഷി വിളവെടുപ്പ് ഉദ്ഘാടനത്തിന് സ്പീക്കര്‍ എത്തിയപ്പോഴാണ് സംഭവം.

കറ്റമെതിക്കാനെത്തിയപ്പോളാണ് സ്വന്തം ഡ്രൈവറെ വിളിച്ച് വരുത്തി ശക്തന്‍ ചെരുപ്പിന്റെ വാറഴിപ്പിച്ചത്. സംഭവത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി ശ്രദ്ധനേടിയതോടെയാണ് സ്പീക്കറുടെ പ്രവർത്തി വിവാദമായത്. നിയമസഭയിലെ മുന്നോറോളം ജീവനക്കാരുടെയും മാധ്യമപ്രവർത്തകരുടെയും മുന്നിലായിരുന്നു സംഭവം.കൃഷിമന്ത്രി കെ പി മോഹനനും സ്ഥലത്തുണ്ടായിരുന്നു. സംഭവം വിവാദമായതോടെ ശക്തനെതിരെ വന്‍വിമര്‍ശനമാണ് ഉയരുന്നത്.

സംഭവത്തെ കുറിച്ച് സ്പീക്കര്‍ 12 മണിക്ക് പ്രതികരിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

Top