കാനോ : നൈജീരിയയില്‍ ബൊക്കോഹറാം തീവ്രവാദികള്‍ തട്ടിക്കോണ്ടുപോയ 219 പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചതായി റിപ്പോര്‍ട്ട്. തീവ്രവാദികളാണ് ഇക്കാര്യം അറിയിച്ചത്. ഇവരെ ഇസ്ലാംമതത്തിലേക്ക് മാറ്റിയതായി നേരത്തേ തീവ്രവാദികള്‍ അറിയിച്ചിരുന്നു. സര്‍ക്കാരുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും തീവ്രവാദികള്‍ വ്യക്തമാക്കി. വെള്ളിയാഴ്ച വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ ഓഫീസില്‍ ലഭിച്ച വീഡിയോ സന്ദേശത്തിലാണ് ബൊക്കോഹറാം തീവ്രവാദികള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. വടക്കു കിഴക്കന്‍ നൈജീരിയയിലെ ഒരു സ്‌കൂളില്‍ നിന്ന് ജൂലൈയിലാണ് ബൊക്കോഹറാം തീവ്രവാദികള്‍ പെണ്‍കുട്ടികളെ തട്ടിക്കോണ്ട് പോയത്.