തണുപ്പിനെ തുടര്‍ന്ന് യുപിയില്‍ ഒന്‍പത് പേര്‍ മരിച്ചു

ലക്‌നൗ: ശക്തമായ തണുപ്പിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. മൂടല്‍ മഞ്ഞ് മൂലം പല സ്ഥലങ്ങളിലും വാഹന ഗതാഗതവും തടസപ്പെട്ടു. വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളില്‍ മാത്രം ഏഴുപേരാണ് മരണമടഞ്ഞത്. സിന്ദ്‌നഗര്‍, ബാസ്തി, ലക്കിമ്പൂര്‍ ഖേരീ എന്നീ ജില്ലകളിലാണ് മൂടല്‍ മഞ്ഞ് മൂലം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടത്.

ലക്കിമ്പൂര്‍ ഖേരിയില്‍ അധ്യാപികയും 16 വയസുള്ള വിദ്യാര്‍ഥിയുമാണ് വാഹനാപകടത്തില്‍ മരിച്ചത്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 5.5 മൂസാഫിര്‍ നഗറിലാണ് രേഖപ്പെടുത്തിയത്. മുതിര്‍ന്ന ആളുകളും തണുപ്പ് സഹിക്കുവാന്‍ കഴിയാതെ മരിച്ചവരില്‍ ഉള്‍പ്പെടും.

Top