തിരുവനന്തപുരം: തനിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസ് നിയമപരമായി നേരിടുമെന്ന് പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ്. തന്നെ മാത്രം കുറ്റക്കാരനാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മാന്യന്മാര് ചമഞ്ഞു നടക്കുന്ന പലര്ക്കെതിരായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും സയമാകുമ്പോള് അതെല്ലാം പുറത്തു വിടുമെന്നും സൂരജ് അഭിപ്രായപ്പെട്ടു. ഇപ്പോള്‍ എന്റെ മാനസികാവസ്ഥ ശരിയല്ല. എനിക്കും കുടുംബമുണ്ട്. ഇപ്പോള്‍ മറ്റു കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും നിരപരാധിത്വം തെളിയിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും സൂരജ് പറഞ്ഞു.