തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവരുടെ പൂര്‍വ്വാശ്രമം പരിശോധിക്കണമെന്ന് വെള്ളാപ്പള്ളി

കോട്ടയം: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഒന്നും പറയാനില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വാഭാവിക മരണമല്ലെന്ന് തെളിഞ്ഞാല്‍ സ്ഥാനം ഒഴിയും.തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവരുടെ പൂര്‍വ്വാശ്രമം നോക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തനിക്കെതിരായി നടക്കുന്നത് വ്യക്തിഹത്യയാണ്. ആരോപണങ്ങളില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ആരോപണം ഉന്നയിക്കുന്നത് സ്ഥാനാഗ്രഹികളും മോഹഭംഗം വന്നവരുമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

കഴിയുമെങ്കില്‍ മരണം സിബിഐ തന്നെ അന്വേഷിക്കണം. സിബിഐ അല്ലങ്കില്‍ ആര് അന്വേഷിക്കണമെന്ന് പിണറായി പറയട്ടെ. ബിജെപിയുമായി തനിക്ക് പുലബന്ധം പോലുമില്ല. വിഎസ് ഈഴവനല്ല. എസ്എന്‍ഡിപിയുടെ പാര്‍ട്ടി പ്രഖ്യാപനം ഡിസംബറില്‍ ഉണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Top