സദാചാര പൊലീസുകാരുടെ വാര്‍ത്തയാണിപ്പോള്‍ എല്ലായിടത്തു നിന്നും കേള്‍ക്കുന്നത്. തെന്നിന്ത്യന്‍ താരം തമന്ന സദാചാര പൊലീസ് ചമഞ്ഞുവെന്ന വാര്‍ത്തയും ഇതിനിടെ പുറത്തുവന്നിരിക്കുന്നു.
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് നേരെയാണ് തമന്ന സദാചാര പൊലീസിങ് നടത്തിയത്. തെലുങ്ക് ചിത്രത്തിന്റെ ഗാന ചിത്രീകരണത്തിനിടയിലാണ് സംഭവം. നൃത്ത രംഗത്തില്‍ തമന്നയ്ക്കൊപ്പം അഭിനയിക്കാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ആണ്‍സുഹൃത്തുകള്‍ക്കൊപ്പം ഇടപഴകിയതാണ് താരത്തെ ചൊടിപ്പിച്ചത്. നാല് ചുവരുകള്‍ക്കുള്ളില്‍ കാണിക്കേണ്ടത് പരസ്യമായി കാണിക്കരുതെന്ന താക്കീതോടെ താരം പെണ്‍കുട്ടികളോട് തട്ടിക്കയറി. തമന്നയുടെ പെരുമാറ്റത്തെക്കുറിച്ച് സംവിധായകനോട് ജൂനിയര്‍ താരങ്ങള്‍ പരാതിപ്പെട്ടു.
സംഭവത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് അല്‍പ്പസമയത്തേക്ക് നിര്‍ത്തിവച്ചെന്നും കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. പിന്നീട് സംവിധായകനും നിര്‍മാതാക്കളും താരത്തെ അനുനയിപ്പിച്ച ശേഷം ഷൂട്ടിങ് പുനരാരംഭിച്ചുവത്രേ.