ചെന്നൈ: തമിഴ്നാട്ടില്‍ ഇനി മുതല്‍ സ്കൂളുകളിലും കോളേജുകളിലും സൗന്ദര്യമത്സരങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്. മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. ഒരു എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. എന്‍ജിനിയറിങിന് പഠിക്കുന്ന വിദ്യാര്‍ഥിനിക്ക് റാംപിലൂടെയുള്ള നടത്തം എങ്ങനെ പ്രയോജനം ചെയ്യുമെന്ന് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം കേസ് പരിഗണിച്ചുകൊണ്ട് ചോദിച്ചു.
2013-ല്‍ കോളജില്‍ നടത്തിയ മിസ് ടെക്ഫോസ് എന്ന സൗന്ദര്യ മല്‍സരത്തില്‍ വിജയിയായ പെണ്‍കുട്ടിക്ക് കള്ള സര്‍ട്ടിഫിക്ക്റ്റ് നല്‍കിയെന്നും നല്‍കാനുള്ള സമ്മാനത്തുക നല്‍കിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
കോളജിന്റെ ഈ നടപടി പെണ്‍കുട്ടിയുടെ മാനസിക നിലയേയും ബാധിച്ചുവെന്നും അതിനാല്‍ സമ്മാനത്തുകയ്ക്കു പുറമെ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി മെയ് 22ന് വീണ്ടും പരിഗണിക്കും.