തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ മദ്യനിരോധന ആഹ്വാനവുമായി വൈക്കോ

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ മദ്യനിരോധന നടപ്പാക്കാനാവശ്യപ്പെട്ട് എം.ഡി.എം.കെ നേതാവ് വൈക്കോ രംഗത്ത്. സമ്പൂര്‍ണ മദ്യ നിരോധന സന്ദേശം പ്രചരിപ്പിക്കാന്നതിന്റെ ഭാഗമായി ഇന്ന് നഗരത്തില്‍ സംഘടിപ്പിച്ചിരുന്ന കൂട്ടയോട്ടത്തില്‍ ആറായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

ഖജനാവ് നിറയ്ക്കാനായി സര്‍ക്കാര്‍ തന്നെ മദ്യം വില്‍ക്കുമ്പോള്‍ തമിഴ് മണ്ണിലെ യുവാക്കളും കുടുംബങ്ങളും നശിക്കുകയാണെന്നും ഇത് തടയണമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറികൂടിയായ വൈക്കോ പറഞ്ഞു. കാമരാജും അണ്ണാദുരൈയും ഭരിച്ചിരുന്ന കാലത്ത് സംസ്ഥാനത്ത് മദ്യമില്ലായിരുന്നു. എന്നാല്‍ പിന്നീട് വന്ന സര്‍ക്കാരുകള്‍ കാലാകാലങ്ങളില്‍ മദ്യലഭ്യത കൂട്ടിക്കൊണ്ടു വന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top