ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാണ കമ്പനി പരിചയപ്പെടുത്തുന്ന പുത്തന്‍ ക്രൂസര്‍ ബൈക്കാണ് ചീഫ് ഡാര്‍ക് ഹോഴ്സ്. പേരില്‍ ഇന്ത്യയുണ്ടെങ്കിലും ഇന്ത്യക്കാരനല്ല ഈ ബൈക്ക്. അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിയതാണ് ഈ കറുത്ത കുതിര. വിസ്മയിപ്പിക്കുന്ന രൂപകല്ന; അതുതന്നെയാണ് ഇന്ത്യന്‍ ചീഫ് ഡാര്‍ക്ക് ഹോഴ്സിന്റെ പ്രധാന ആകര്‍ഷണം.
110 ബി.എച്ച്.പി കരുത്തുള്ള, ലിക്വിഡ് കൂളായ 1811 സി.സി എന്‍ജിനാണുള്ളത്. ആറ് ഗിയറുകളുണ്ട്. 573 കിലോഗ്രാമാണ് ബൈക്കിന്റെ മൊത്തം ഭാരം. ഇന്ധന ടാങ്കില്‍ 20.8 ലിറ്റര്‍ പെട്രോള്‍ നിറയും. തണ്ടര്‍ ബ്ലാക്ക് സ്മോക് കളര്‍ ഷെയ്ഡാണുള്ളത്. ബൈക്കിന് പ്രതീക്ഷിക്കുന്ന വില 21.99 ലക്ഷം രൂപ.
ഹാര്‍ലി ഡേവിഡ്സണും ഇന്ത്യനും തമ്മിലുള്ള ഒരു മത്സരമാണ് ഇന്ത്യയിലെ ബൈക്ക് പ്രേമികളെ കാത്തിരിക്കുന്നത്.