വാഷിംഗ്ടണ്‍: ഐഎസില്‍ ചേരുവാന്‍ സിറിയയിലേക്ക് കടക്കുവാന്‍ ശ്രമിക്കവേ 19 വയസുകാരന് ചിക്കാഗോ വിമാനത്താവളത്തില്‍ പോലീസ് പിടിയിലായി. മുഹമ്മദ് ഹംസാ ഖാനെയാണ് പോലീസ് വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ഇസ്താംബൂളില്‍ എത്തിയ ശേഷം ഇവിടെ നിന്നും സിറിയയിലേക്ക് കടക്കുവാനായിരുന്നു മുഹമ്മദ് ഹംസയുടെ പദ്ധതി.
15 വര്‍ഷം വരെ തടവും രണ്ടര ലക്ഷം ഡോളര്‍ പിഴയും ലഭിക്കുവാന്‍ സാധ്യതയുള്ള കുറ്റകൃത്യങ്ങളാണ് പോലീസ് മുഹമ്മദ് ഹംസയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐഎസില്‍ ചേര്‍ന്നു ജിഹാദിനായി പോരാടുന്നവരില്‍ 15,000-ല്‍ അധികം ആളുകള്‍ വിദേശത്ത് നിന്നുള്ളവരാണ്. ഇവരില്‍ ഭൂരിഭാഗവും വിവിധ ഇസ്ലാം രാജ്യങ്ങളില്‍ നിന്നുള്ളവരാണെങ്കിലും യുഎസില്‍ നിന്നും യൂറോപ്പില്‍ നിന്നും ആയിരക്കണക്കിനാളുകള്‍ സിറിയയിലേക്ക് എത്തുന്നുണ്ട്.