ശ്രീനഗര്‍: നാല് വര്‍ഷമായി തടവിലായിരുന്ന തീവ്ര വിഘടനവാദി നേതാവിനെ ജമ്മുകാശ്മീലെ പുതിയ സര്‍ക്കാര്‍ മോചിപ്പിച്ചു. പാക് അനുകൂല ഹുറിയത് തീവ്ര നേതാവ് മസറത് ആലമാണ് ജയില്‍ മോചിതനായത്. തടവിലുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെടാത്ത വിഘടനവാദികളെയും തീവ്രവാദികളെയും വിട്ടയയ്ക്കണമെന്ന് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് ബുധനാഴ്ച ഡി.ജി.പിയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതുപ്രകാരം ജയില്‍ മോചിനാകുന്ന ആദ്യ വിഘടനവാദിയാണ് മസറത് ആലം.
ജയില്‍ മോചിതരായ തീവ്രവാദികളെയും കീഴടങ്ങിയവരെയും പുനരധിവസിപ്പിക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കാനും ഡി.ജി.പിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. തീവ്രവാദികളെ മോചിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോട് സഹകരിക്കുമെന്ന് ജമ്മുകാശ്മീര്‍ ഡി.ജി.പി വ്യക്തമാക്കിയിരുന്നു.