തൃശൂരില്‍ നാലിടത്ത് നാളെ റീപോളിംഗിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്‌

തൃശൂര്‍: വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് തൃശൂരില്‍ നാലിടത്ത് നാളെ റീപോളിംഗ് നടത്തും. കളക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തിര.കമ്മീഷന്‍ റീപോളിംഗിന് തീരുമാനിച്ചത്.

തിരുവില്വാമല, പഴയന്നൂര്‍, അരിമ്പൂര്‍, കാട്ടൂര്‍, കയ്പമംഗലം എന്നിവിടങ്ങളിലാണ് റീപോളിംഗ് പ്രഖ്യാപിച്ചത്. മലപ്പുറത്ത് 27 സ്ഥലങ്ങളിലും റീപോളിങ്ങിനു സാധ്യതയുണ്ട്.

മലപ്പുറത്ത് മെഷീനുകളില്‍ വന്ന തകരാറുമൂലം 270 കേന്ദ്രങ്ങളിലാണ് വോട്ടിങ് തടസ്സപ്പെട്ടത്. വോട്ടിങ് മെഷീനില്‍ സെല്ലോടേപ്പും പേപ്പറുകളും തിരുകിയാണ് തകരാറിലാക്കിയത്. യന്ത്രങ്ങള്‍ക്കുള്ളില്‍ പശ ഒഴിച്ചതായും കണ്ടെത്തി. മുസ്ലം ലീഗ് ശക്തികേന്ദ്രങ്ങളിലാണ് വോട്ടിംഗ് യന്ത്രത്തകരാര്‍ വ്യാപകമായി കണ്ടെത്തിയത്. തൃശൂരില്‍ അറുപതിലേറെ കേന്ദ്രങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായി.

Top