തെരുവുനായ സംരക്ഷണത്തില്‍ മേനകാ ഗാന്ധിയുടെ ഇടപെടലിനെതിരെ മുരളീധരന്‍

തിരുവനന്തപുരം: കേരളത്തില്‍ തെരുവ് നായ്ക്കളെ സംരക്ഷിക്കാന്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധി നടത്തുന്ന ഇടപെടലിനെതിരെ സംസ്ഥാന ബിജെപി നേതൃത്വം. മേനകാ ഗാന്ധിയെ കേരളത്തിലെ സാഹചര്യം ബോധ്യപ്പെടുത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ പറഞ്ഞു.

കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിലും കേരളത്തില്‍ ഇവയുടെ സംരക്ഷണത്തിനായി തന്നെ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി മേനക ഗാന്ധി.

തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിനായുള്ള നടപടികളുമായി മുന്നിട്ടിറങ്ങിയവരെ ഇവര്‍ നേരിട്ട് സമ്മര്‍ദ്ദം ചെലുത്തിയതായുള്ള ആരോപണവുമുണ്ട്.

പരാതിയുള്ളവര്‍ക്ക് കേന്ദ്രമന്ത്രിക്കെതിരെ നിയമപരമായി നീങ്ങാമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വി.മുരളീധരന്‍ വ്യക്തമാക്കി.

Top