ന്യൂഡല്‍ഹി: തെഹല്‍ക്ക പീഡനക്കേസിലെ പ്രതിയായ തരുണ്‍ തേജ്പാലിനെതിരായ വിചാരണ നടപടികള്‍ സുപ്രീം കോടതി മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗത്തിന് തെളിവുകളും, രേഖകളും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിചാരണ സ്റ്റേ ചെയ്തത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ തേജ്പാലിന്റെ അഭിഭാഷകന് കൈമാറണമെന്ന് കോടതി ഗോവ പോലീസിന് നിര്‍ദേശവും നല്കി. 2013 നവംബറില്‍ ഗോവയിലെ ഒരു ഹോട്ടലില്‍വച്ച് തേജ്പാല്‍ സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.