തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ ദിവസവേതന വര്‍ധനവ് അംഗീകരിക്കില്ലെന്ന് തോട്ടം ഉടമകളുടെ സംഘടനയായ പ്ലാന്റേഷന്‍ അസോസിയേഷന്‍. കൂലി വര്‍ധനവ് സമ്മതിച്ചത് തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ സഹായിക്കാന്‍.
തെരഞ്ഞെടുപ്പ് കാലമായതിനാല്‍ സഹകരിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കൂലി വര്‍ധിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തത്. ഇതിന് പകരമായി സര്‍ക്കാര്‍ ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നുവെന്നും തോട്ടം ഉടമകള്‍ വ്യക്തമാക്കി.
തേയില, റബ്ബര്‍ എന്നിവയ്ക്ക് വില കൂട്ടാതെ കൂലി വര്‍ധിപ്പിക്കില്ലെന്ന് തോട്ടം ഉടമകള്‍ അറിയിച്ചു. ഇത്രയും വലിയ കൂലി വര്‍ധന അംഗീകരിച്ചാല്‍ തോട്ടം പൂട്ടിപ്പോകും. അതിനാല്‍ കൂലികൂട്ടുന്ന കാര്യം പ്രായോഗികമല്ലെന്നും ഇതിനെതിരെ തൊഴിലാളികള്‍ സമരം ചെയ്താല്‍ അതിനെ നേരിടുമെന്നും ഉടമകള്‍ വ്യക്തമാക്കി. നാളത്തെ പിഎല്‍സി യോഗത്തില്‍ ഇക്കാര്യം അറിയിക്കും.
അതേസമയം കൂലിവര്‍ധനവ് അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് തോട്ടം തൊഴിലാളികള്‍ വ്യക്തമാക്കി.