സിഡ്നി: ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 130 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സെടുത്തിരുന്നു.
ശിഖര്‍ ധവാന് (137), അജിങ്ക രഹാനെ (79), വിരാട് കോഹ്ലി (46) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് തുണയായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 40.2 ഓവറില്‍ 177 റണ്‍സിന് എല്ലാവരും പുറത്തായി. ഡ്യൂപ്ളെസിസ് (55), ഡിവില്ലിയേഴ്സ് (30) എന്നിവര്‍ക്കൊഴികെ ആര്‍ക്കും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഇന്ത്യന്‍ ബൗളിംഗിനു നേരെ പിടിച്ചു നില്ക്കാനായില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മോഹിത് ശര്‍മയും മുഹമ്മദ് ഷാമിയുമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.